2014 ജൂലൈ 11, വെള്ളിയാഴ്‌ച

ഗുരുപൂര്നിമ 

നാളെ  ആണ് ഗുരുപൂര്നിമ.  ഗുരു എന്നാല്  ഏറ്റവും വലുത് -  ബ്രുഹസ്പതി  അതായതു വ്യാഴം.  പിന്നെ ഗു  എന്നാല്  അന്ധകാരവും രു എന്നാല് ഇല്ലാതാക്കുന്നത്  എന്നും അന്ധകാരത്തെ ഇല്ലാതാക്കുന്നത് അല്ലെങ്കില് അജ്ഞാനത്തില്  നിന്നും ജ്ഞാന തിലേക്കു ആരാണോ നമ്മളെ കയയ് പിടിച്ചു കയറ്റുന്നത് ആ മഹാത്മാവിനെ ഗുരു എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു.  നമ്മള് എല്ലാവരും ഗുരുപരംപരയായി വന്നവര് തന്നെയാണ്. ഒരു തരത്തില്  അല്ലെങ്കില്  മറ്റൊരു തരത്തില്. (മാതാ, പിതാ,ഗുരു,ദയ്വം).  മാതാവ്,പിതാവ്,ജേഷ്ഠ സഹോദരന്,ഭര്ത്താവ് ആദ്ധ്യാത്മിക ഗുരു എന്നിവരാണ് നമ്മുടെ പഞ്ച ഗുരുക്കന്മാര് എന്നറിയപ്പെടുന്നത്.  നമ്മുടെ  പുരാണ  ഇതിഹാസകര്ത്താവായ  വേദവ്യാസ മഹാര്ഷിയാണ് അറിവിന്റെ ഗുരുവായി പ്രതിഷ്ടിച് ഗുരുപൂര്ന്നിമ ആഘോഷിക്കുന്നത്.    കൃഷ്ണ ദൊയ്പായനന് എന്നും വ്യാസ ഭഗവാനെ അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെതന്നെ അവതാരമാണ്  എന്നും പുരാണങ്ങളില് പറയപ്പെടുന്നു. പരാശര മഹാര്ഷിയുടെയും, സത്യവതി എന്ന മുക്കുവസ്ത്രീയുടെയും മകനായാണ്‌ അദ്ദേഹം ജന്മം കൊണ്ടത്‌. ജന്മം കൊണ്ട് മുക്കുവനാനെങ്കിലും, കര്മ്മം കൊണ്ട് അദ്ദേഹം ഭ്രാഹ്മണന് ആയിരുന്നു. ഓരോ വെക്തിയുടെം കര്മ്മം കൊണ്ടാണ് ആ  വെക്തിയുടെ വര്ണ്ണം അഥവാ ജാതി നിശ്ചയിക്കപ്പെടുന്നത് എന്ന് നമുക്ക്  മനസ്സിലാക്കി  തന്ന മഹാനുഭാവാന്  ആണ് വ്യാസ മഹര്ഷി.  കര്മ്മംമാണ് വര്ണ്ണതിന്നു    നിധാനം എന്ന് അദ്ദേഹം തെളിയിച്ചു. പൂര്നിമ എന്നാല്  പൗര്ന്നമി അഥവാ വെളുത്തവാവ് എന്ന് പറയപ്പെടുന്നു. ഗുരു പൂര്നിമ  ഏപ്പോഴും ജൂലൈ  മാസത്തിലെ അഥവാ ആഷാഡ മാസത്തില്  പൗര്ന്നമി നാളില്  ആണ്  ആഘോ ഷിക്കാറുള്ളത് . ഗുരു എന്ന ദൊയാക്ഷരി മന്ത്രം ബ്രഹ്മാണ്ട സീമയോളം വികസിക്കുവാനും, അണുവിലും, അണുവായി സന്കൊചിക്കുവാനും കഴിയുന്ന അത്ഭുത പ്രതിഭയുടെ പ്രജ്ഞാന ജ്ഞാന മണ്ടലങ്ങളിലേക്ക് പ്രയാണം ചെയ്യാനുതകുന്ന മനുഷ്യതോം എന്നതിന്റെ അത്യുത്തമ സകല്പ്പമാണ് ഗുരു.  പിതാവില് നിന്നും കിട്ടുന്ന ഭൌതിക ശരീരം നശിക്കുന്നു. എന്നാല് ആധ്യാത്മിക ഗുരുവില് നിന്നും കിട്ടുന്ന ജ്ഞാനം നശിക്കുന്നില്ല. ഗുരുവിന്റെ അനുഗ്രഹത്തോടെ ഉത്തമനായ ശിഷ്യന് ഭക്തി-ഞാന വയ്രഗ്യങ്ങല് ആകുന്ന  ഉത്തമ ഗുണങ്ങലോടെ പ്രകാശിക്കും. 


ഗുരുര് ഭ്രഹ്മ - ഗുരുര് വിഷ്ണോ - ഗുരുര് ദേവോ മഹേശോര 
ഗുരു: സാക്ഷാത് പരഹ്ബ്രഹ്മ -  തസ്മൈ ശ്രീ ഗുരുവേ നമ: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ