എന്റെ (നമ്മുടെ) ഗ്രാമം തിരുവഴിയട്.
തിരു എന്നാല് ശ്രീ എന്നും, വഴി എന്നാല് ലഷ്യതിലേക്കുള്ള നേര് വഴി തന്നെ,
ആട് എന്നാല് സസ്യബുക്ക്ആയ , നിര്‍ദ്രോഹിആയ നമ്മുടെ ആട് തന്നെ.
ഒരു ചെറിയ നിര്‍വചനം തോന്നിപ്പോയതാണ്.
ഈശ്വര ചൈതന്ന്യം തുളുമ്പുന്ന ഒരു ഗ്രാമം ആയിരുന്നു ഞങ്ങളുടെ ചെറുപ്പ കാലത്ത്. തെക്ക് ഭാഗത്ത് നരസിംഹ മൂര്ത്തി അമ്പലവും, വടക്ക് മന്നത്ത് ഭഗവതിയും, തെക്ക് -കിഴക്ക് ഭാഗത്ത് കോഴിക്കാട് അമ്മയും തങ്ങളുടെ കൃപാകടാക്ഷം ചോരിഞ്ഞുകൊണ്ടിരിക്കുന്നു.
അതുപോലെ ആയിലമുടിച്ചി മല എന്ന് പേര് വീണ ഗ്രാമത്തിലെ മല. മലക്ക് മൂന്ന് ശിഘരങ്ങള്‍ ഉണ്ട്. അത് സത്ത് , രജസ്സ്, തമസ്സ് അഥവാ ശ്രിഷ്ടി , സ്ഥിതി, സംഹാരം എന്നീ മൂന്ന് അവസ്ഥ വിശേഷങ്ങളെ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ആധ്യാത്മികമായി മനസ്സ് പോയതിനാല് ആയിരിക്കും ഇങ്ങിനെ ഒരു അവസ്ഥ വിശേഷം പറയുവാന് തോന്നിയത്.
രാമായണ മാസം തുടങ്ങറായി അപ്പൊള്‍ പറയുവാന്‍ തോന്നി പോകുന്നു . മൃത സഞ്ജീവനിയോട് കൂടിയ മലയും വഹിച്ചു ഹനുമാന്‍ ആകാശ മാര്‍ഗെ ഈ ഗ്രാമത്തിലൂടെ പോയതാണോ ? പര്വതത്തിന്റെ ഒരു ചെറിയ കഷ്ണം ഈ പ്രദേശത്ത് വീണിട്ടുണ്ടോ എന്ന് തോന്നും ഈ മലയെ കാണുംപോള്‍. പണ്ട് ചെറുമികളള്‍ വിറകു കൊണ്ട് വരുമ്പോള്‍ അതില്‍ മരുന്ന് ചെടികള്‍ ഉണ്ടാവും. തലയില്‍ തേച്ചു കുളിക്കുവാനുള്ള താളിയും ഉണ്ടാവും. ഒരു മഴക്കാലം ഓര്മ വരുന്നു
കുട്ടിക്കാലത്ത് സ്കൂള് അവധി ഉള്ളപ്പോള്‍ മാടുകളെ (പശുക്കളെ) മേക്കുന്നതിനു ആണ്‍കുട്ടികളും , പെണ്‍കുട്ടികളും മലയടിവാരത്തു പോകുമായിരുന്നു. മഴക്കാലത്ത് മേഘം കൊണ്ടുമൂടിയ ഈ മലയെ കാണുമ്പൊളള്‍ മനസ്സിന് വല്ലാത്ത സന്തോഷം ആയിരുന്ന്നു. പലപ്പോഴും മഴ ഇരുട്ട് കുത്തി വരുമ്പോള്‍ ഞങ്ങള്‍ ഓടി വീട്ടിലേക്ക് മടങ്ങും - അപ്പോള്‍ പശുക്കളെ മഴയില്‍ (ഇരുട്ടില്) കാണാതെ ആവും. പിറ്റേന്ന് അടുത്തുള്ള ആലയില്‍ നിന്നും അവയെ ഇറക്കി കൊണ്ടുവരും. ആരും അവയെ മോഷ്ടിച്ച് കൊണ്ട് പോകില്ല.
മാല ദാമോദരന്‍

അതുപോലെ വിറകിനു ക്ഷാമം ഉള്ള സമയം ഉണ്ടായിരുന്നു. ഈ മലയില്‍ നിന്നും വിറകു ചുമന്നു ചെറുമികള്‍ തലയില്‍ കെട്ടാക്കി വില്ക്കാന്‍ നടക്കും. ഞങ്ങള്‍ (കുട്ടികളെ) അമ്മമാര് വിറകുകാരെ (ചെരുമികളെ) കയ്യോടെ കൂട്ടിക്കൊണ്ടുവരുവാന്‍ ഏല്പ്പിക്കും. അപ്പോള്‍ ഞങ്ങള്‍ പാടത്തു മഴയുള്ളപ്പോള്‍ ഒരു അത്താണിയും ചാരി കുറെ വര്‍ത്തമാനവും പറഞ്ഞു വിറകു നോക്കി നില്ക്കും മനസ്സില്‍ തോന്നിയത് കുത്തി കുറിച്ച് എന്ന്മാത്രം
മാല ദാമോദരന്‍