2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

പ്രാര്ത്ഥന

പ്രാര്ത്ഥന 

പ്രത്യകമായുള്ള പ്രാര്ത്ഥന    അതാണ്‌   പ്രാര്ത്ഥന  എന്ന  വാക്കുകൊണ്ട്   അരത്ഥമാകുന്നത് 

എവിടെയാണോ ഉത്സാഹം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നീ ആറുഗുണങ്ങള്‍ കുടികൊള്ളുന്നത് അവിടെ ഈശ്വരസഹായം ഉറപ്പായും ലഭിക്കും."
ശരിയായ ഈശ്വരവിശ്വാസി ഉറച്ച ആത്മവിശ്വാസമുള്ളവനുമായിരിക്കും. താന്‍ ആശ്രയിച്ചിരിക്കുന്ന സര്‍വ്വശക്തന്റെ, ശക്തിയില്‍ ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് അവന്‍ ഭയരഹിതനുമാണ്.
ധീരനുമാത്രമേ ഈശ്വരസഹായം ലഭിക്കൂ. ദുര്‍ബലര്‍ക്ക് ഈശ്വരകരുണ ഉപയോഗപ്പെടുത്താന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല.
ഭക്തന്റെ ബാക്കിയുള്ള കാര്യങ്ങളെല്ലാം കരുണാമയനായ അവിടുന്ന് ചോദിക്കാതെ തന്നെ തന്നു കൊള്ളും നവജാതശിശു എന്തെങ്കിലും അമ്മയോടു ചോദിക്കുന്നുണ്ടോ? അമ്മ അറിഞ്ഞ് എല്ലാം കൊടുക്കുകയല്ലേ.

വായനയിൽ നിന്നും  എടുത്തതാണ്.

മാല ദാമോദരൻ