2014 ജൂലൈ 3, വ്യാഴാഴ്‌ച

കിടക്ക വിട്ടുണര്ന്ന്മന്ത്രംചൊല്ലി എണീക്കുന്നത്എന്തിന്‌?

നല്ല ഉറക്കം ഒരു ഭാഗ്യമായി കണക്കാക്കുന്നവരാണ്നമ്മളെല്ലാവരും.

ഭൗതികജീവിതത്തിന്റെ തിരക്കുകളില്നിന്നു വിട്ടൊഴിഞ്ഞ്ഒരു വ്യക്തി ആത്മാവിലേക്ക്ചുരുങ്ങുന്നതാണുറക്കമെന്നാണ്ആചാര്യന്മാര്വിശദീകരിച്ചിരിക്കുന്നത്‌.

നല്ല ഉറക്കം കിട്ടുന്നവരെ ഭാഗ്യവാന്എന്നാണ്നാം വിളിക്കാറ്‌. ഉറക്കം കിട്ടാത്തവരെ നിര്ഭാഗ്യവാന്മാരെന്നും. ഊണില്പ്പാതി ഉറക്കമെന്നാണ്മലയാളി പൊതുവേ പറഞ്ഞുവരുന്നത്‌. ഉണ്ടാല്മാത്രം പോരാ. ഉറങ്ങുകയും വേണമെന്നര്ത്ഥം.
ഉറക്കത്തെപ്പറ്റി വിധി നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്‌. ബ്രാഹ്മമുഹൂര്ത്തത്തില്നിദ്രവിട്ടുണരണമെന്നാണ്ആചാര്യന്മാര്അനുശാസിക്കുന്നത്‌. സമയത്ത്ഉറങ്ങിയാല്ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രനായി മാറുമെന്നും ആണ്വിശ്വാസം.
ഉറക്കംവിട്ടുണര്ന്നാല്ഉടനെ എഴുന്നേറ്റുപോകാന്അനുവാദമില്ല. വലതുവശം തിരിഞ്ഞെഴുന്നേറ്റ്കിടക്കയില്ഇരുന്നുകൊണ്ടുതന്നെ രണ്ടു കൈപ്പടങ്ങളും മലര്ത്തി അതില്നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിയാരെ ദര്ശിച്ച്മന്ത്രം ചൊല്ലണം.

''
കരാഗ്രേ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതീ
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്ശനം''

ശാസ്ത്രീയമായി ചിന്തിച്ചാല്‍ , രാത്രി ഉറങ്ങുമ്പോള്മറ്റു ശരീരഭാഗങ്ങളെന്നപോലെ ഹൃദയവും വിശ്രമിക്കും. രക്തചംക്രമണത്തിന്വളരെ കുറച്ചു ശക്തിമാത്രമേ ഹൃദയം പ്രയോഗിക്കൂ. നിദ്രവിട്ട്നാം പെട്ടെന്ന്എഴുന്നേറ്റാല്രക്തം പമ്പു ചെയ്യാന്ഹൃദയത്തിന്ഏറെ പാടുപെടേണ്ടിവരും. ഇത്ഹൃദയത്തിന്ഏറെ ആഘാതം സൃഷ്ടിക്കും. അതിനാല്ഉറക്കമുണര്ന്നതിനുശേഷം സാവധാനമേ എഴുന്നേറ്റുനടക്കാനാവൂ. നമ്മുടെ പൂര്വ്വികര്പറഞ്ഞതുപോലെ കിടക്കയില്പതുക്കെ എഴുന്നേറ്റിരുന്ന്പതിഞ്ഞസ്വരത്തില്മന്ത്രം ചൊല്ലി. സാവധാനം എഴുന്നേല്ക്കുകവഴി, നമ്മുടെ രക്തചംക്രമണം സ്വാഭാവികമായി സാധാരണനിലയില്ആകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ